കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ലോ​റി ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യൂ ​പോ​യി​ന്‍റി​നു സ​മീ​പം കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി സോ​നു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ട്ടി​പ്പാ​റ ആ​ര്യ​ന്‍​കു​ളം സ്വ​ദേ​ശി ഉ​ബൈ​ദ്(23), മീ​ന​ങ്ങാ​ടി കൃ​ഷ്ണ​ഗി​രി തെ​ന​ക്കാ​ട്ട്കു​ന്ന​ത്ത് സ​ഞ്ജീ​ത് അ​ഫ്താ​ബ് (22), ക​ട്ടി​പ്പാ​റ മ​ല​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ദി​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സംഭവത്തിൽ നേ​ര​ത്തേ എ​ട്ട് പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.