തി​രു​വ​ന​ന്ത​പു​രം: എ​സ്‌​എ​ടി ആ​ശു​പ​ത്രി​യി​ൽ മു​ട​ങ്ങി​യ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​ട​ക്കം രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ജ​ന​റേ​റ്റ​റ് കേ​ടാ​യ​ത് പ്ര​തി​സ​ന്ധി കൂ​ട്ടി.

ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യ​താ​ണു വൈ​ദ്യു​തി ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വൈ​ദ്യു​തി​യി​ല്ലാ​ത്ത​ത് സ​പ്ലൈ ത​ക​രാ​ർ കൊ​ണ്ട​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി വി​ശ​ദീ​ക​ര​ണം. പി​ഡ​ബ്ല്യൂ​ഡി ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ലി​യ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. പ്ര​തി​ഷേ​ധം ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ത്യാ​ഹി​ത വി​ഭാ​ഗം ബ്ലോ​ക്കി​ലാ​ണ് വൈ​ദ്യ​തി മു​ട​ങ്ങി​യ​ത്. താ​ത്കാ​ലി​ക ജ​ന​റേ​റ്റ​ർ ഉ​ട​ൻ എ​ത്തി​ക്കാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി.