തിരുവനന്തപുരം: കേ​ര​ള തീ​ര​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ത​മി​ഴ്നാ​ട് തീ​ര​ത്ത് തി​ങ്ക​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ 1.2 മു​ത​ൽ 1.4 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി തീ​ര​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ് വ​രെ സ​മു​ദ്ര​ജ​ല​പ്ര​വാ​ഹ​ത്തി​ന് വ്യ​തി​യാ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

സ​മു​ദ്രോ​പ​രി​ത​ല​ത്തി​ൽ സെ​ക്ക​ന്‍റി​ൽ 1.0 മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ ഒ​ഴു​ക്കു​ണ്ടാ​കാ​ൻ സാ​ധ്യ​ത എ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ

1 ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം.

2 മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ൽ​സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

3 ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.