മ​ല​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​യ​ർ​ബാ​ഗ് മു​ഖ​ത്ത് അ​മ​ർ​ന്ന് ര​ണ്ട് വ​യ​സു​കാ​രി ശ്വാ​സം മു​ട്ടി മ​രി​ച്ചു. മ​ല​പ്പു​റം പൊ​ന്മ​ള ചാ​പ്പ​ന​ങ്ങാ​ടി തെ​ക്ക​ത്ത് ന​സീ​റി​ന്‍റെ​യും റം​ഷീ​ന​യു​ടെ​യും മ​ക​ൾ ഇ​ഫ​യാ​ണ് മ​രി​ച്ച​ത്.

ഇ​ഫ​യും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ർ, ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​മ്മ​യു​ടെ മ​ടി​യി​ലാ​ണ് കു​ട്ടി ഇ​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന എ​യ​ർ​ബാ​ഗ് മു​ഖ​ത്ത് അ​മ​ർ​ന്നും സീ​റ്റ് ബെ​ൽ​റ്റ് ക​ഴു​ത്തി​ൽ കു​രു​ങ്ങി​യു​മാ​ണ് കു​ട്ടി മ​രി​ച്ച​ത്.

കു​ട്ടി​യു​ടെ അ​ച്ഛ​ൻ ര​ണ്ടു​ദി​വ​സം മു​ന്‍​പാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ മ​റ്റാ​ര്‍​ക്കും പ​രി​ക്കി​ല്ല. സ​ഹോ​ദ​ര​ങ്ങ​ള്‍: റൈ​ഹാ​ന്‍, അ​മീ​ന്‍. കൊ​ള​ത്തൂ​ര്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.