മ​ല​പ്പു​റം: പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വീ​ടി​ന് സു​ര​ക്ഷ​യൊ​രു​ക്കും. വീ​ടി​ന് സ​മീ​പം പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റ് ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. മ​ല​പ്പു​റം ജി​ല്ലാ പോലീ​സ് മേ​ധാ​വി ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​ട്ടു.

പി.​വി അ​ൻ​വ​ർ ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം നി​ല​മ്പൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ൻ​വ​റി​നെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യി​രു​ന്നു.

കൈ​യും കാ​ലും വെ​ട്ടി ചാ​ലി​യാ​ർ പു​ഴ​യി​ൽ എ​റി​യു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. സം​ഭ​വ​ത്തി​ൽ നൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.