വീടിന് തീയിട്ട് ദമ്പതികൾ മരിച്ച സംഭവം; പൊള്ളലേറ്റ കുട്ടിയും മരിച്ചു
Sunday, September 29, 2024 8:49 AM IST
കൊച്ചി: പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികൾ മരിച്ച സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ആറു വയസുകാരനും മരിച്ചു. ആസ്തിക്ക്(ആറ്) ആണ് മരിച്ചത്.
പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു കുട്ടി. വെളിയത്ത് സനല്‍ (39), ഭാര്യ സുമി (38) എന്നിവരെയാണ് വെള്ളിയാഴ്ച അര്‍ധരാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളായ അശ്വത് (11), ആസ്തിക് (6) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു.