വൈ​ക്കം: സി.​കെ. ആ​ശ എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ക്കം സി​ഐ​യെ സ്ഥ​ലം മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സി.​കെ. ആ​ശ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സ​മ​രം ചെ​യ്ത സി​പി​ഐ നേ​താ​ക്ക​ളെ മ​ർ​ദി​ച്ച​താ​യും എം​എ​ൽ​എ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി.

ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സി​ഐ​യെ സ്ഥ​ലം മാ​റ്റി​യ​ത്.