ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ മെ​യ്ഹ​ർ ജി​ല്ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ന​ദ​ൻ ദെ​ഹ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്ന.

പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്ന് നാ​ഗ്പു​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ സാ​ത്ന​യി​ലെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ ബാ​ക്കി​യു​ള്ള​വ​ർ മെ​യ്ഹ​റി​ലേ​യും അ​മ​ർ​പ​ത​നി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.