ഹരിയാനയിലെ ജനങ്ങൾക്ക് ബിജെപിയുടെ ഭരണം മടുത്തു: ഭൂപേഷ് ഭാഗൽ
Sunday, September 29, 2024 5:49 AM IST
ന്യൂഡൽഹി: ഹരിയാനയിലെ ജനങ്ങൾക്ക് ബിജെപിയുടെ ഭരണം മടുത്തുവെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗൽ. പത്ത് വർഷത്തെ ബിജെപിയുടെ ഭരണം സംസ്ഥാനത്തെ എല്ലാ മേഖലയേയും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും ഭാഗൽ പറഞ്ഞു.
ബിജെപിക്കെതിരെ വിധിയെഴുതാൻ ഹരിയാനയിലെ ജനങ്ങൾ തയ്യാറായതായും അദ്ദേഹം പറഞ്ഞു. കർഷകരെയും യുവാക്കളെയും ഗുസ്തിക്കാരെയും വഞ്ചിച്ച സർക്കാരാണ് രാജ്യത്തും സംസ്ഥാനത്തും അധികാരത്തിലുള്ളതെന്നും അവർക്ക് തിരിച്ചടി നൽകേണ്ടത് അനിവാര്യമാണെന്നും ഭൂപേഷ് ഭാഗൽ പറഞ്ഞു.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.