കോ​ൽ​ക്ക​ത്ത: തെ​ല​ങ്കാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ ക​വ​ർ‌​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്ന് ആ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ റോ​ഷ​ൻ കു​മാ​ർ മ​ണ്ഡാ​ൽ, ഉ​ദ​യ് കു​മാ​ർ താ​ക്കൂ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തെ​ല​ങ്കാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി ഭ​ട്ടി വി​ക്ര​മാ‍​ർ​ക മ​ല്ലു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​മു​ണ്ടാ​യ​ത്. 2.2 ല​ക്ഷം രൂ​പ, 100 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ‍‌​ർ​ണ ബി​സ്ക​റ്റ്, ബ്രി​ട്ടീ​ഷ് പൗ​ണ്ട്, ദി​ർ​ഹം, സ്വി​സ് ഫ്രാ​ങ്ക് എ​ന്നി​വ പ്ര​തി​ക​ളു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ഭ​ട്ടി വി​ക്ര​മാ‍​ർ​ക വീ​ട്ടി​ലി​ല്ലാ​ത്ത​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. തുടർന്ന് മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.