ഉത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Saturday, September 28, 2024 11:36 AM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അലന് ആണ് മരിച്ചത്.
കഴിഞ്ഞദിവസം മലമുകളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് ബേസ് ക്യാമ്പില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം 24ന് ആണ് അലന് അടക്കം നാലംഗ സംഘം ട്രക്കിംഗിന് പോയത്. മരണ വിവരം ബന്ധുക്കളെ അറിയിച്ചു.