എ​റ​ണാ​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ പി​റ​വം റൂ​ട്ടി​ൽ എ​യ്ഞ്ച​ൽ വോ​യി​സ് ജം​ഗ്ഷ​നി​ൽ ആ​ണ് അ​പ​ക​ടം. എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ് ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

സി​ദ്ധാ​ർ​ഥ് അടക്കം ​ആറു പേ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​ അ​ഞ്ചു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.