ആ​റ്റി​ങ്ങ​ൽ: തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ന​ത്തി​ൽ അ​ഭി​ഭാ​ഷ​ക മ​രി​ച്ചു. കൊ​ല്ലം കൊ​ട്ട​റ സ്വ​ദേ​ശി​നി കൃ​പ മു​കു​ന്ദ​നാ(29)​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ മാ​മ​ത്ത് ക​ണ്ടെ​യ്‌​ന​ർ ലോ​റി ക​യ​റി​യി​റ​ങ്ങി​യാ​ണ് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്​തി​രു​ന്ന കൃ​പ മ​രി​ച്ച​ത്.

കൃ​പ​യും ഭ​ർ​ത്താ​വ് കൊ​ല്ലം പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി അ​ഖി​ൽ ജി​ത്തു​മൊ​ത്ത് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വേ ക​ണ്ടെ​യ്ന​ർ ലോ​റി ബൈ​ക്കി​ന് പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് വീ​ണ കൃ​പ​യു​ടെ ദേ​ഹ​ത്ത് കൂ​ടി ലോ​റി ക​യ​റി ഇ​റ​ങ്ങി

കൃ​പ​യു​ടെ മൃ​ത​ദേ​ഹം വ​ലി​യ കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഖി​ൽ ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ കൃ​പ മു​കു​ന്ദ​നും അ​ഖി​ൽ ജി​ത്തു​മാ​യു​ള്ള വി​വാ​ഹം ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സം 21നാ​യി​രു​ന്നു.