പാ​റ​ശാ​ല: തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. പാ​റ​ശാ​ല ഗാ​ന്ധി​പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള അ​ബി ന്യൂ​ട്രി​ഷ്യ​ൻ സെ​ന്‍റ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ഭി​ലാ​ഷ് ബെ​ർ​ലി​ൻ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് ചേ​ർ​ന്ന ജീ​വ​ന​ക്കാ​രി​യെ പൂ​വാ​റു​ള്ള ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ണ്ട് എ​ന്ന വ്യാ​ജേ​ന കാ​റി​ൽ ക​യ​റ്റി​യ​ത് ശേ​ഷ​മു​ള്ള യാ​ത്ര​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഷാ​പ്പു​മു​ക്ക് ബൈ​പ്പാ​സ് ഭാ​ഗ​ത്ത് വ​ച്ച് ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി പാ​റ​ശാ​ല പോലീസി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​യാ​ൾ പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്. പാ​റ​ശാ​ല എ​സ്എ​ച്ച്ഒ സ​ജി .എ​സ്.​എ​സ്ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.