അർജുന്റെ കുടുംബത്തിനു തുണയായി കർണാടക സർക്കാർ; അഞ്ചു ലക്ഷം രൂപ ആശ്വാസധനം നൽകും
Friday, September 27, 2024 6:53 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച ട്രക്ക് ഡ്രൈവർ അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ചു ലക്ഷം രൂപ ആശ്വാസധനം നൽകും. ജൂലൈ 16 നാണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്.
72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ ഫലം വന്നതിനു പിന്നാലെ മൃതദേഹവുമായുള്ള ആംബുലൻസ് കേരളത്തിലേക്ക് പുറപ്പെട്ടു. കർണാടക പോലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല.
കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുമെന്ന് സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.