അന്‍വറിന്റെ നീക്കം പാര്‍ട്ടി സംശയിച്ചതുപോലെ; ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
Friday, September 27, 2024 10:42 AM IST
ന്യൂഡല്‍ഹി: പി.വി.അന്‍വറിന്റെ നീക്കം പാര്‍ട്ടി നേരത്തേ സംശയിച്ചതുപോലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് അന്‍വര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഇടതുമുന്നണിക്കെതിരെയാണ് അന്‍വര്‍ സംസാരിക്കുന്നത്. എല്‍ഡിഎഫ് ശത്രുക്കളുടെ പ്രചാരണമാണ് എംഎല്‍എ ഏറ്റെടുക്കുന്നത്.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നേരത്തേ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ അതുപോലെ നടക്കും. സര്‍ക്കാരിനെതിരേ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടിക്ക് എതിരായ അന്‍വറിന്റെ ആരോപണങ്ങളും അിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനുണ്ടെങ്കിലും അതിനൊന്നും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങി.