നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി; ആറുപേർക്ക് പരിക്ക്
Thursday, September 26, 2024 8:25 PM IST
അരൂർ: നിയന്ത്രണം വിട്ട ബൊലേറോ നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. എരമല്ലൂർ ജംഗ്ഷനിൽ കുടപുറം റോഡിന് സമീപം വ്യാഴാഴ്ച വൈകുന്നേരം മുന്നിനായിരുന്നു അപകടം.
ഓട്ടോറിക്ഷാ ഡ്രൈവർമാരായ ഷിബു (40), ഷൺമുഖദാസ് (41), മനോജ് (34), അമ്പരീഷ് (42), സലീല (57), ആരിഫ് (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അമിത വേഗതയിൽ എറണാകുളത്ത് നിന്ന് വയലാറിലേക്ക് പോകുകയായിരുന്ന ബൊലേറോ വാൻ ആദ്യം ഒരു ഓട്ടോറിക്ഷയിലും പിന്നീട് കാറിലും ഇടിച്ചു. നിയന്ത്രണം തെറ്റിയ കാർ, ബുള്ളറ്റിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് നിന്നത്.