അൻവറുമായി ഒത്തു തീർപ്പിനില്ല; നടപടിയെടുക്കും: സിപിഎം
Thursday, September 26, 2024 7:49 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനം ഉന്നയിച്ച പി.വി.അൻവറിനെതിരെ സിപിഎം നടപടി എടുക്കും. ഇനി മുതൽ ഇടത് എംഎൽഎയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല.
അൻവറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അൻവറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും പാർട്ടി തീരുമാനിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറങ്ങും.
പി.വി.അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അൻവർ വിമർശിച്ചിരുന്നു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം.