മുംബൈയിൽ കനത്തമഴ; വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Thursday, September 26, 2024 7:56 AM IST
മുംബൈ: നഗരത്തിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലായി.
നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പുനെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ പുനെ നഗരത്തിലെയും പിംപ്രി ചിഞ്ച്വാഡിലെയും എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.