കാപ്പ പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയിൽ
Thursday, September 26, 2024 3:37 AM IST
കോഴിക്കോട്: കാപ്പ വകുപ്പ് ചുമത്തി പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍.
കോഴിക്കോട് പെരിങ്ങൊളം അറപ്പോയില്‍ മുജീബ്(38) ആണ് പിടിയിലായത്. കൊയിലാണ്ടിയില്‍ നിന്ന് കളവ് പോയ ബൈക്കുമായാണ് ഇയാളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വച്ച് പോലീസ് പിടികൂടിയത്.
നിരവധി ക്രിമിനല്‍ കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതിയായ മുജീബിനെതിരെ അധികൃതര്‍ കാപ്പ ചുമത്തിയിരുന്നു. കോഴിക്കോട് എന്‍ഐടി പരിസരത്ത് വച്ച് ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചു.
ഇതിന്റെ അന്വേഷണ വേളയിലാണ് കുന്ദമംഗലം പോലീസ് ഇയാളെ പിടികൂടിയത്. മുജീബിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.