ദാമോഹ് വാഹനാപകടം : മരണം ഒൻപത് ആയി
Wednesday, September 25, 2024 4:10 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപത് ആയി. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഒൻപത് ആയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ചൊവ്വാഴ്ച ഏഴ് പേർ മരിച്ചിരുന്നു. സമണ ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്.
ജബൽപുരിലെ ആശുപത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ ഒരു സ്ത്രീ ചികിത്സയിലുണ്ട്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പത്ത് പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.