ആലപ്പുഴയിൽ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
Tuesday, September 24, 2024 4:03 PM IST
ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് 2.255 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. ജേക്കബ് കൈസ്ക (39) എന്നയാളാണ് അറസ്റ്റിലായത്.
ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്ത്, എക്സൈസ് ഇൻസ്പെക്ടർ ജി. ഫെമിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു പി. ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി ബി വിപിൻ, ഗോപീകൃഷ്ണൻ, വർഗീസ് പയസ്, ഡ്രൈവർ എ.ജെ. വർഗീസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചത്.