സിദ്ദിഖിന്റെ അറസ്റ്റിന് സാധ്യത; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
Tuesday, September 24, 2024 11:52 AM IST
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് അന്വേഷണസംഘം. കോടതി ഉത്തരവ് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അന്വേഷണസംഘം അറിയിച്ചു.
എന്നാൽ സിദ്ദിഖ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. കൊച്ചിയിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. സിദ്ദിഖിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസിൽ വിധിപകർപ്പ് വന്ന ശേഷം സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
2016ൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍വച്ച് പീഡിപിച്ചെന്ന യുവനടിയുടെ പരാതിയാണ് കേസിനാധാരം. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഗൗരവമായ കേസാണിതെന്നും പരാതിയിലെ കാലതാമസം കണക്കിലെടുക്കേണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യം പറഞ്ഞ് അതിജീവിതയെ അവഹേളിക്കാൻ പാടില്ല. വ്യക്തിഹത്യ നടത്തിയെന്ന സിദ്ദിഖിന്റ വാദവും കോടതി തള്ളി.