ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്
Tuesday, September 24, 2024 6:03 AM IST
ലണ്ടൻ: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇംഗ്ലണ്ടിലെ ചെസ്റ്റർ-ലെ-സ്ട്രീറ്റിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് മത്സരം.
അഞ്ച് മത്സരങ്ങളുള്ള പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസീസ് മികച്ച ഫോമിലാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഓസീസ് കളത്തിലിറങ്ങുക. പരന്പരയിൽ വിജയത്തോടെ തിരിച്ചുവരാം എന്ന പ്രതീക്ഷിയിലാണ് ഇംഗ്ലീഷ് ടീം.
നോട്ടിംഗ്ഹാമിൽ നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ലീഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ 68 റൺസിനാണ് വിജയിച്ചത്.