ഷിരൂരില്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍; ഒരു കെട്ട് കയർ കണ്ടെത്തി
Monday, September 23, 2024 12:52 PM IST
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നു. ഡ്രെഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ മണ്ണിടിച്ചിലില്‍ പൊട്ടിവീണ ഇലക്ട്രിക് ടവറിന്റെ ഒരു ഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി.
അര്‍ജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന കയറാണ് കണ്ടെത്തിയത്. നാവികസേനയുടെ വിദഗ്ധ സംഘവും ഇന്ന് തെരച്ചിലിന് എത്തിയിരുന്നു. പ്രധാന തെരച്ചില്‍ പോയിന്റുകള്‍ ഡ്രഡ്ജിംഗ് കമ്പനിക്ക് കാണിച്ചുകൊടുത്ത ശേഷമാണ് ഇവര്‍ മടങ്ങിയത്.
അതേസമയം പ്രദേശത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ പെയ്താല്‍ പുഴയിലെ ജലനിരപ്പുയരുന്നത് ഡ്രഡ്ജിംഗിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.