ജയ്പുർ: രാ​ജ​സ്ഥാ​നി​ൽ മോ​സ്കി​നു​ള്ളി​ൽ വ​ച്ച് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച മ​ത​പു​രോ​ഹി​ത​ൻ അ​റ​സ്റ്റി​ൽ. അ​ഞ്ച് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​ൽ​വാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ മ​ത​പു​രോ​ഹി​ത​നാ​യ അ​സ്ജാ​ദ് (22) അ​ക​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​മ്മ അ​ന്വേ​ഷി​ച്ച് മോ​സ്കി​ൽ എ​ത്തി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും എ​സ്എ​ച്ച്ഒ രാ​ജ്ഗ​ഡ് രാം​ജി​ലാ​ൽ മീ​ണ പ​റ​ഞ്ഞു.