തൃ​ശൂ​ര്‍: ത​ളി​ക്കു​ളം സ്നേ​ഹ​തീ​രം ബീ​ച്ചി​ന് വ​ട​ക്ക് അ​റ​പ്പ​ക്ക് സ​മീ​പം ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ തി​ര​യി​ൽ അ​ക​പ്പെ​ട്ട ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ഭി​ഷേ​ക് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ട് കാ​റു​ക​ളി​ലാ​യി ഒ​മ്പ​ത് പേ​രാ​ണ് ക​ട​പ്പു​റ​ത്തെ​ത്തി​യ​ത്. ഇ​തി​ൽ ആ​റ് പേ​രാ​ണ് ക​ട​ലി​ലി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ ര​ണ്ട് പേ​ർ തി​ര​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​ട​ലി​ല​ക​പ്പെ​ട്ട ഹ​സ്സ​ൻ ആ​ഷി​ഖി​നെ ( 20 ) ഉ​ട​ൻ ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി. കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ഷേ​ക്.