ഗാ​ലെ: ശ്രീ​ല​ങ്ക-​ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. അ​വ​സാ​ന​ദി​നം ല​ങ്ക​യ്ക്ക് ജ​യി​ക്കാ​ൻ ര​ണ്ട് വി​ക്ക​റ്റു​ക​ളും കി​വീ​സി​ന് ജ​യം 68 റ​ൺ​സ് അ​ക​ലെ​യു​മാ​ണ്. 91 റ​ൺ​സു​മാ​യി ക്രീ​സി​ലു​ള്ള ര​ച്ചി​ൻ ര​വീ​ന്ദ്ര​യി​ലാ​ണ് കി​വീ​സി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ അ​ത്ര​യും.

275 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ടിം ​സൗ​ത്തി​യും സം​ഘ​വും നാ​ലാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ 207/8 എ​ന്ന നി​ല​യി​ലാ​ണ്. 91 റ​ൺ​സു​മാ​യി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തു​ന്ന ര​വീ​ന്ദ്ര​യ്ക്ക് കൂ​ട്ടാ​യി അ​ജാ​സ് പ​ട്ടേ​ലാ​ണ് ക്രീ​സി​ൽ.

കെ​യി​ൻ വി​ല്യം​സ​ൺ (30), ടോം ​ബ്ല​ണ്ഡ​ൽ (30), ടോം ​ലാ​തം (28) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് കി​വീ​സ് നി​ര​യി​ൽ ര​വീ​ന്ദ്ര​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യ​ത്. മ​റ്റ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കൊ​ന്നും ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ല​ങ്ക​യ്ക്കാ​യി പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യും ര​മേ​ഷ് മെ​ൻ​ഡി​സും മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.