ആ​ല​പ്പു​ഴ: കാ​യം​കു​ളം കാ​യ​ലി​ൽ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യു​ടേ​ത്. കാ​പ്പി​ൽ കൃ​ഷ്ണ​പു​രം പു​ത്തേ​ഴ​ത്ത് വീ​ട്ടി​ൽ പ്ര​ദീ​പ് (47) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഇ​യാ​ളെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​യം​കു​ള​ത്ത് നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം പ്ര​ദീ​പി​ന്‍റേ താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.