മൂ​വാ​റ്റു​പു​ഴ: കു​ട്ടി​ക​ളു​ടെ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി മു​ഴ​ക്കി​യ മു​സ്‌​ലീം ലീ​ഗ് നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ. ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ പി.​എ ‌.അ​മീ​ർ അ​ലി​യു​ടെ മ​ക​ൻ ഹാ​രി​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ മാ​റാ​ടി​യി​ൽ 15 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്രാ​ദേ​ശി​ക ക്ല​ബ്ബ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഹാ​രി​സി​ന്‍റെ മ​ക​നു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​ര​ത്തി​നി​ട​യി​ല്‍ ചു​വ​പ്പ് കാ​ര്‍​ഡ് കി​ട്ടി​യ​തോ​ടെ പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ക​ളി​കാ​ണാ​ൻ എ​ത്തി​യ​വ​രി​ലേ​ക്കും നീ​ണ്ടു. ഇ​തി​നി​ടെ ഹാ​രീ​സ് വീ​ട്ടി​ൽ പോ​യി വ​ടി​വാ​ൾ എ​ടു​ത്തു വ​ന്ന് കു​ട്ടി​ക​ൾ​ക്ക് നേ​രെ വീ​ശു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.