ബം​ഗ​ളൂ​രു: ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ർ അ​ര്‍​ജു​നാ​യു​ള്ള തെര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്നു​വെ​ന്ന് ഈ​ശ്വ​ര്‍ മ​ല്‍​പെ. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​ന്നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മ​ൽ​പെ പ്ര​തി​ക​രി​ച്ചു.

അ​ധി​കം ഹീ​റോ ആ​കേ​ണ്ടെ​ന്നാ​ണ് ത​ന്നോ​ട് പ​റ​ഞ്ഞ​ത്. സ്വ​ന്തം നാ​ടാ​യ ഉ​ടു​പ്പി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ഇ​നി ഷി​രൂ​രി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നി​ല്ല.

ദൗ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന​നി​മി​ഷം വ​രെ തെ​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തി​ന് നേ​ര​ത്തേ വാ​ക്കു​കൊ​ടു​ത്ത​താ​ണ്. ആ ​വാ​ക്ക് പാ​ലി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നെ​ന്നും മ​ൽ​പെ പ​റ​ഞ്ഞു.