താന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു: എ.കെ.ശശീന്ദ്രന്
Sunday, September 22, 2024 2:04 PM IST
തിരുവനന്തപുരം: താന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രന്. തനിക്ക് മന്ത്രിസ്ഥാനം ഒഴിയാന്‍ പ്രയാസമുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.
മന്ത്രിമാറ്റത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. താന്‍ രാജിവച്ചാല്‍ എന്‍സിപിക്ക് മന്ത്രിയില്ലാതായി പോകുന്ന അവസ്ഥയുണ്ടാകും. ഈ ആശങ്ക ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ എ.കെ.ശശീന്ദ്രന് സന്നദ്ധത അറിയിച്ചിരുന്നു. ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകും.