പൂരത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയണം: മന്ത്രി കെ.രാജന്
Sunday, September 22, 2024 12:45 PM IST
തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് മന്ത്രി കെ.രാജന്. ആശങ്കകള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യണം. ഒന്നും രഹസ്യമായി വയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അതിനുശേഷവും ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് പൂരം എക്സിബിഷന് മുടങ്ങും എന്ന ഘട്ടം വന്നപ്പോൾ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നു.
ആദ്യഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും നടത്തിയെന്നും മന്ത്രി പറഞ്ഞു. പൂരം കലക്കിയ സംഭവത്തിൽ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന എഡിജിപി എം.ആർ.അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.