പാ​ല​ക്കാ​ട്: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള മു​സ്‌​ലീം ലീ​ഗ് നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ര്‍ മ​ണ്ടേ​രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ക​ണ്ടി​ല്ലെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

അ​ന്‍​വ​റി​നെ​ക്കു​റി​ച്ച് വ്യ​ക്തി​പ​ര​മാ​യി ഒ​ന്നും പ​റ​യാ​നി​ല്ല. അ​ൻ​വ​റി​നെ ലീ​ഗ് സ്വാ​ഗ​തം ചെ​യ്ത​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യം അ​പ്ര​സ​ക്ത​മാ​ണ്. എ​ന്നാ​ല്‍ അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വാ​സ്ത​വ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ൻ​വ​റി​നെ സ്വാ​ഗ​സം ചെ​യ്തു​കൊ​ണ്ട് മു​സ്‌​ലീം ലീ​ഗ് നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ഈ ​ഭ​ര​ണം സം​ഘ​പ​രി​വ​റി​ന് കു​ട​പി​ടി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സും അ​ഴി​മ​തി​ക​ളു​ടെ കൂ​ത്ത​ര​ങ്ങാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും വ​ര്‍​ഷ​ങ്ങ​ളാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ലീ​ഗി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നി​ല​പാ​ടാ​ണ് സ​ത്യ​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​തി​ന്‍റെ കൂ​ടെ നി​ല്‍​ക്കാ​ന്‍ അ​ന്‍​വ​ര്‍ ത​യാ​റാ​കും. ദു​ഷ്ട​ശ​ക്തി​ക​ള്‍​ക്കെ​തി​രേ നാ​ടി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി ന​മു​ക്ക് ഒ​രു​മി​ച്ച് പോ​രാ​ടാ​മെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്.