വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജോ ​ബൈ​ഡ​ന്‍റെ വ​സ​തി​യി​ലാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

പ​ല ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി എ​ന്നാ​ണ് സൂ​ച​ന. റ​ഷ്യ- ഉ​ക്രൈ​ൻ യു​ദ്ധ​മു​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​യെന്നാണ് വി​വ​രം. ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ലും യു​എ​ൻ കോ​ൺ​ക്ലേ​വി​ലും പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്.

അ​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾഡ് ട്രം​പും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ മോ​ദി മൂ​ന്ന് ദി​വ​സ​മാ​ണ് ഇ​വി​ടെ തു​ട​രു​ക.

വി​ൽ​മിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം ഇന്ന് പ്ര​ധാ​ന​മ​ന്ത്രി ന്യൂ​യോ​ർ​ക്കി​ലേ​യ്ക്ക് പോ​കും. അ​വി​ടെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തു​ട​ർ​ന്ന് 23ന് ​യു​എ​ൻ കോ​ൺ​ക്ലേ​വി​ലും പ​ങ്കെ​ടു​ത്ത ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലേ​യ്ക്ക് മ​ട​ങ്ങും.