ന്യൂ​യോ​ർ​ക്ക്: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം.​ ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ലും യു​എ​ൻ കോ​ൺ​ക്ലേ​വി​ലും പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

ക്വാ​ഡ് ഉ​ച്ച​കോ​ടി​യ്ക്കി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യും മ​റ്റ് രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യും മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു.

വി​ൽ​മിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന്യൂ​യോ​ർ​ക്കി​ലേ​യ്ക്ക് പോ​കും. അ​വി​ടെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തു​ട​ർ​ന്ന് 23ന് ​യു​എ​ൻ കോ​ൺ​ക്ലേ​വി​ലും പ​ങ്കെ​ടു​ത്ത ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലേ​യ്ക്ക് മ​ട​ങ്ങും.