ഗാ​ലെ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ലീ​ഡ്. സ്കോ​ർ: ശ്രീ​ല​ങ്ക 305, 274/4 ന്യൂ​സി​ല​ൻ​ഡ് 340. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ല​ങ്ക ഉ​യ​ർ​ത്തി​യ 305 റ​ൺ​സി​ന് മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കീ​വീ​സ് 340 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

35 റ​ൺ​സ് ലീ​ഡു വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ല​ങ്ക നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 274 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ആ​റു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ ശ്രീ​ല​ങ്ക​യ്ക്ക് 202 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്. ദി​മു​ത് ക​രു​ണ​ര​ത്‌​നെ (83), ദി​നേ​ശ് ച​ണ്ഡി​മ​ൽ(61) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

34 റ​ൺ​സു​മാ​യി ആ​ഞ്ച​ലോ മാ​ത്യൂ​സും ക്യാ​പ്റ്റ​ൻ ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ​യു​മാ​ണ് ക്രീ​സി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ കീ​വീ​സി​നാ​യി ടോം ​ലാ​തം(70), വി​ല്യം​സ​ൺ (55),ഡാ​രി​ൽ മി​ച്ച​ൽ(57) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ല​ങ്ക​യ്ക്കാ​യി പ്ര​ഭാ​ത് ജ​യ​സൂ​ര്യ നാ​ലും ര​മേ​ഷ് മെ​ൻ​ഡി​സ് മൂ​ന്നും വി​ക്ക​റ്റ് നേ​ടി.

ശ്രീ​ല​ങ്ക​യ്ക്കാ​യി ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ക​മി​ന്ദു മെ​ൻ​ഡി​സ്(114) റ​ൺ​സും വി​ക്ക​റ്റ് കീ​പ്പ​ർ കു​ശാ​ൽ മെ​ൻ​ഡി​സ് (50) റ​ൺ​സും നേ​ടി. ന്യൂ​സി​ല​ൻ​ഡി​നാ​യി വി​ൽ ഒ​റൂ​ർ​ക്ക് അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യി​രു​ന്നു.