വാ​ത്സ​ല്യം തു​ളു​മ്പു​ന്ന, പ​രി​ഭ​വം കാ​ട്ടു​ന്ന, ചെ​റു ത​ല്ലു​ക​ൾ ത​ന്നു ശാ​സി​ക്കു​ന്ന ഒ​രു അ​മ്മ. മ​ല​യാ​ള സി​നി​മ​യി​ലെ അ​മ്മ വേ​ഷ​ങ്ങ​ളെ ഇ​ത്ര​യ​ധി​കം ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച ചു​രു​ക്കം ചി​ല​രി​ൽ ഒ​രാ​ൾ. ക​വി​യൂ​ർ പൊ​ന്ന​മ്മ ഓ​ർ​മ​യാ​കു​മ്പോ​ൾ മ​ല​യാ​ള​ത്തി​നു ന​ഷ്ട​മാ​കു​ന്ന​ത് അ​ത്ത​രം അ​ഭി​ന​യ​ധാ​ര​ക​ളാ​ണ്.

മു​ൻ നി​ര നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം ഇ​ക്ക​ലാ​യ​ള​വി​ൽ പൊ​ന്ന​മ്മ അ​ഭി​ന​യി​ച്ചു പാ​ക​പ്പെ​ടു​ത്തി​യ വേ​ഷ​ങ്ങ​ൾ അ​ത്ര​യ​ധി​കം. വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ​പോ​ലെ മ​ല​യാ​ളി​യു​ടെ മ​ന​സി​ലേ​ക്ക് ചേ​ക്കേ​റി​യ നടിയാണ് കവിയൂർ പൊന്നമ്മ.

നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച പൊ​ന്ന​മ്മ ഗാ​യി​ക​യാ​യാ​ണ് ക​ലാ​ജീ​വി​തം ആ​രം​ഭി​ച്ച​ത്. പാ​ട്ടു​കാ​രി​യാ​ക​ണം എ​ന്നാ​യി​രു​ന്നു പൊ​ന്ന​മ്മ​യു​ടെ ആ​ഗ്ര​ഹം. 12 ആം ​വ​യ​സി​ൽ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റി​ലൂ​ടെ ആ ​ആ​ഗ്ര​ഹം പൊ​ന്ന​മ്മ​യെ തേ​ടി​യെ​ത്തി. തോ​പ്പി​ൽ ഭാ​സി​യു​ടെ മൂ​ല​ധ​നം എ​ന്ന നാ​ട​ക​ത്തി​ൽ ആ​ദ്യ​മാ​യി പാ​ടി.

പി​ന്നീ​ട് അ​തേ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​പ്പോ​ൾ ഭാ​സി​യു​ടെ നി​ർ​ബ​ന്ധ​ത്തി​ൽ നാ​യി​ക​യാ​യി. പി​ന്നീ​ട് കെ​പി​എ​സി​യു​ടെ നാ​ട​ക​ങ്ങ​ളി​ൽ പൊ​ന്ന​മ്മ ഒ​ഴി​ച്ചു​നി​ർ​ത്താ​നാ​കാ​ത്ത സാ​ന്നി​ധ്യ​മാ​യി മാ​റി. പ​തി​നാ​ലാം വ​യ​സി​ൽ, കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ലെ നൃ​ത്ത അ​ധ്യാ​പ​ക​ൻ ത​ങ്ക​പ്പ​ൻ മാ​സ്റ്റ​റു​ടെ നി​ർ​ബ​ന്ധ​ത്തി​ലാ​ണ് ആ​ദ്യ സി​നി​മ​യി​ൽ വേ​ഷ​മി​ട്ട​ത്.

1962ൽ ​ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​കം എ​ന്ന സി​നി​മ​യി​ലാ​ണ് ക​വി​യൂ​ർ പൊ​ന്ന​മ്മ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. 1964ൽ ​ഇ​റ​ങ്ങി​യ കു​ടും​ബി​നി എ​ന്ന ചി​ത്ര​ത്തി​ലെ അ​മ്മ​വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് പൊ​ന്ന​മ്മ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ക​വി​യൂ​ർ പൊ​ന്ന​മ്മ അ​ഭി​ന​യി​ച്ച ഭൂ​രി​ഭാ​ഗം സി​നി​മ​ക​ളി​ലും അ​വ​ർ​ക്ക് അ​മ്മ​വേ​ഷം ത​ന്നെ​യാ​യി​രു​ന്നു​ ല​ഭി​ച്ചി​രു​ന്ന​ത്.

സ​ത്യ​ൻ, പ്രേം​ന​സീ​ർ,മ​ധു, മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, എ​ന്നി​ങ്ങ​നെ മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നാ​യ​ക​ൻ​മാ​രു​ടെ​യെ​ല്ലാം അ​മ്മ​യാ​യി അ​ഭി​ന​യി​ച്ചു. സ്നേ​ഹ​വും വാ​ത്സ​ല്യ​വും നി​റ​ഞ്ഞ അ​മ്മ വേ​ഷ​ങ്ങ​ളാ​യി​രു​ന്നു ക​വി​യൂ​ർ​പൊ​ന്ന​മ്മ അ​ഭി​ന​യി​ച്ച​തി​ൽ ഭൂ​രി​പ​ക്ഷ​വും.

പി​ന്നീ​ട് അ​വി​ടു​ന്ന് മ​ല​യാ​ളി​യു​ടെ അ​മ്മ​യു​ടെ മു​ഖം​ത​ന്നെ​യാ​യി​മാ​റി ക​വി​യൂ​ർ പൊ​ന്ന​മ്മ. നാ​നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ ക​വി​യൂ​ർ പൊ​ന്ന​മ്മ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​ല്ലൊ​രു ഗാ​യി​ക​കൂ​ടി​യാ​ണ് ക​വി​യൂ​ർ പൊ​ന്ന​മ്മ.

വെ​ച്ചൂ​ർ എ​സ്. സു​ബ്ര​ഹ്മ​ണ്യ​യ്യ​ർ, എ​ൽ പി ​ആ​ർ വ​ർ​മ്മ എ​ന്നി​വ​രു​ടെ കീ​ഴി​ൽ നി​ന്ന് സം​ഗീ​തം അ​ഭ്യ​സി​ച്ചു. ഡോ​ക്ട​ർ എ​ന്ന നാ​ട​ക​ത്തി​ലാ​ണ് ക​വി​യൂ​ർ പൊ​ന്ന​മ്മ ആ​ദ്യ​മാ​യി പാ​ടി​യ​ത്.

തീ​ർ​ത്ഥ​യാ​ത്ര എ​ന്ന സി​നി​മ​യി​ലെ "അം​ബി​കേ ജ​ഗ​ദം​ബി​കേ" എ​ന്ന ഭ​ക്തി ഗാ​ന​മാ​ണ് ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ ആ​ദ്യ സി​നി​മാ​ഗാ​നം. നാ​ട​ക​ത്തി​ലും സി​നി​മ​യി​ലു​മാ​യി പ​ന്ത്ര​ണ്ടോ​ളം​ ഗാ​ന​ങ്ങ​ൾ അ​വ​ർ​പാ​ടി​യി​ട്ടു​ണ്ട്.

ക​വി​യൂ​ർ പൊ​ന്ന​മ്മ ആ​ദ്യ​മാ​യി നാ​യി​ക​യാ​യ റോ​സി എ​ന്ന​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാതാ​വ് മ​ണി​സ്വാ​മി​യെ​യാ​യി​രു​ന്നു അ​വ​ർ വി​വാ​ഹം ചെ​യ്ത​ത്. ഒ​രു മ​ക​ളാ​ണ് ഉ​ള്ള​ത്.