ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 376 റ​ണ്‍​സി​ന് പു​റ​ത്ത്. വ​ൻ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ടീ​മി​നെ ക​ര​ക​യ​റ്റി​യ ആ​ർ. അ​ശ്വി​നും (113) ര​വീ​ന്ദ്ര ജ​ഡേ​ജ​യും (86) പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ വീ​ണ്ടും ത​ക​ർ​ച്ച​യെ നേ​രി​ടു​ക​യാ​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ല്‍ 199 റ​ണ്‍​സി​ന്‍റെ റി​ക്കാ​ര്‍​ഡ് കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം പി​രി​ഞ്ഞ​ത്.

376 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യി. പേ​സ​ര്‍​മാ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന ആ​ദ്യ സെ​ഷ​നി​ല്‍ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ട​സ്കി​ന്‍ അ​ഹ​മ്മ​ദും അ​ഞ്ച് വി​ക്ക​റ്റ് തി​ക​ച്ച ഹ​സ​ന്‍ മ​ഹ്മൂ​ദും ചേ​ര്‍​ന്നാ​ണ് ഇ​ന്ത്യ​യെ ആ​ദ്യ സെ​ഷ​നി​ല്‍ ത​ന്നെ പു​റ​ത്താ​ക്കി​യ​ത്. 113 റ​ണ്‍​സെ​ടു​ത്ത ആ​ര്‍ അ​ശ്വി​നാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ആ​റി​ന് 339 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ ജ​ഡേ​ജ​യെ ന​ഷ്ട​മാ​യി. പേ​സ​ര്‍​മാ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന ആ​ദ്യ സെ​ഷ​നി​ല്‍ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ന്യൂ​ബോ​ളെ​ടു​ത്ത ബം​ഗ്ലാ​ദേ​ശി​ന്‍റെ ത​ന്ത്രം ഫ​ലി​ച്ചു. ത​ലേ​ന്ന​ത്തെ സ്കോ​റി​നോ​ട് ഒ​രു റ​ണ്‍​പോ​ലും കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നാ​കാ​തെ ജ​ഡേ​ജ ട​സ്കി​ന്‍ അ​ഹ​മ്മ​ദി​ന്‍റെ പ​ന്തി​ല്‍ ലി​റ്റ​ണ്‍ ദാ​സി​ന് പി​ടി​കൊ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. 10 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജ​ഡേ​ജ​യു​ടെ ഇ​ന്നിം​ഗ്സ്.

പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ആ​കാ​ശ് ദീ​പി​നെ​യും (17) ട​സ്കി​ന്‍ അ​ഹ​മ്മ​ദ് വീ​ഴ്ത്തി. പി​ന്നീ​ട് ജ​സ്പ്രീ​ത് ബു​മ്ര​യെ (ആ​റ്) ഒ​ര​റ്റ​ത്ത് നി​ർ​ത്തി അ​ശ്വി​ൻ ഒ​റ്റ​യ്ക്ക് പൊ​രു​തി. സ്കോ​ർ 374 റ​ൺ​സി​ല്‍ നി​ല്ക്കെ ട​സ്കി​ന്‍റെ പ​ന്തി​ൽ അ​ശ്വി​ൻ പു​റ​ത്താ​യി. 133 പ​ന്തി​ല്‍ 11 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സ​റു​മു​ൾ​പ്പെ​ടെ 113 റ​ണ്‍​സെ​ടു​ത്ത അ​ശ്വി​നാ​ണ് ടോ​പ് സ്കോ​റ​ർ.

അ​ശ്വി​ന്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ബു​മ്ര​യെ വീ​ഴ്ത്തി ഇ​ന്ത്യ​ൻ വി​ക്ക​റ്റ് വീ​ഴ്ച പൂ​ർ​ത്തി​യാ​ക്കി​യ ഹ​സ​ന്‍ മ​ഹ്‌​മൂ​ദ് ത​ന്‍റെ ക​രി​യ​റി​ലെ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​വും സ്വ​ന്ത​മാ​ക്കി. മു​ഹ​മ്മ​ദ് സി​റാ​ജ് റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​കാ​തെ നി​ന്നു.

ബം​ഗ്ലാ​ദേ​ശി​നാ​യി ഹ​സ​ന്‍ മ​ഹ്മൂ​ദ് 83 റ​ണ്‍​സി​ന് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ട​സ്കി​ന്‍ അ​ഹ​മ്മ​ദ് 55 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് ആ​റോ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 17 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടു റ​ൺ​സെ​ടു​ത്ത ശ​ദ്മാ​ൻ ഇ​സ്‌​ലാ​മി​നെ ജ​സ്പ്രീ​ത് ബു​മ്ര ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു റ​ൺ​സു​മാ​യി സാ​ക്കി​ർ ഹ​സ​നും 11 റ​ൺ​സു​മാ​യി നാ​യ​ക​ൻ ന​ജ്മു​ൾ ഹു​സൈ​ൻ ഷാ​ന്‍റോ​യു​മാ​ണ് ക്രീ​സി​ൽ.