മും​ബൈ: വി​ര​മി​ച്ച ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മും​ബൈ മു​ൻ പോ​ലീ​സ് മേ​ധാ​വി​യു​മാ​യ സ​ഞ്ജ​യ് പാ​ണ്ഡെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. മും​ബൈ റീ​ജി​യ​ണ​ൽ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ വ​ർ​ഷ ഗെ​യ്‌​ക്‌​വാ​ദിന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ സാ​വ​ന്ത് പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം മും​ബൈ​യി​ൽ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. മു​മ്പ്, മും​ബൈ​യി​ലെ വെ​ർ​സോ​വ അ​സം​ബ്ലി സീ​റ്റി​ൽ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന് സ​ഞ്ജ​യ് പാ​ണ്ഡെ പ്ര​ഖ്യാ​പി​ക്കു​ക​യും രാ​ഷ്ട്രീ​യ ജ​ന​ഹി​ത് പാ​ർ​ട്ടി എ​ന്ന സ്വ​ന്തം രാ​ഷ്ട്രീ​യ സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മും​ബൈ നോ​ർ​ത്ത് സെ​ൻ​ട്ര​ൽ, മും​ബൈ നോ​ർ​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ദ്ദേ​ഹം ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഐ​ഐ​ടി-​കാ​ൻ​പൂ​രി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​യും 1986 ബാ​ച്ച് ഐ​പി​എ​സ് ഓ​ഫീ​സ​റു​മാ​യ സ​ഞ്ജ​യ് പാ​ണ്ഡെ 2022 ഫെ​ബ്രു​വ​രി 18-ന് ​മും​ബൈ പൊ​ലീ​സ് ക​മ്മീ​ഷ്ണ​റാ​യി നി​യ​മി​ത​നാ​യി.

മും​ബൈ പൊ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ല​ത്ത് 2022 ജൂ​ണി​ൽ, നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് (എ​ൻ​എ​സ്ഇ) ഫോ​ൺ ചോ​ർ​ത്ത​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.