മൊ​ണാ​ക്കോ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ​യെ വീ​ഴ്ത്തി ഫ്ര​ഞ്ച് ലീ​ഗ് ടീ​മാ​യ എ​എ​സ് മൊ​ണാ​ക്കോ എ​ഫ്സി. മൊ​ണാ​ക്കോ​യി​ലെ ലൂ​യി​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് ഫ്ര​ഞ്ച് ലീ​ഗ് ക​രു​ത്ത​ർ സ്പാ​നി​ഷ് വ​ന്പ​ൻ​മാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് മൊ​ണാ​ക്കോ​യാ​ണ്. 16-ാം മി​നി​റ്റി​ൽ മാ​ഗ്ന​സ് അ​ക്ലി​യോ​ച്ചെ​യാ​ണ് മൊ​ണാ​ക്കോ​യ്ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ ല​മൈ​ൻ യ​മാ​ലി​ന്‍റെ ഗോ​ളി​ലൂ​ടെ ബാ​ഴ്സ ഒ​പ്പ​മെ​ത്തി. 28-ാം മി​നി​റ്റി​ലാ​ണ് യ​മാ​ൽ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ആ​ദ്യ പ​കു​തി സ​മ​നി​ല​നി​യി​ൽ അ​വ​സാ​നി​ച്ചു. മൊ​ണാ​ക്കോ ത​ന്നെ​യാ​ണ് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി അ​വ​ർ പ​ല​ത​വ​ണ ബാ​ഴ്സ​യു​ടെ ഗോ​ൾ​മു​ഖ​ത്തെ​ത്തി. ഒ​ടു​വി​ൽ 71-ാം മി​നി​റ്റി​ൽ ജോ​ർ​ജ് ലെ​നി​ക്കേ​ന അ​വ​രു​ടെ വി​ജ​യ​ഗോ​ൾ നേ​ടി. വി​ജ​യ​ത്തോ​ടെ മൊ​ണാ​ക്കോ​യ്ക്ക് മൂ​ന്ന് പോ​യ​ന്‍റാ​യി.