ന്യൂ​ഡ​ൽ​ഹി: യു​എ​സി​ലെ ഡെ​ല​വെ​യ​റി​ൽ 21 നു ​ന​ട​ക്കു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ഉ​ഭ​യ​ക​ക്ഷി​ച​ർ​ച്ച ന​ട​ത്തും.

യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഇ​ന്തോ-പ​സ​ഫി​ക് സാ​ന്പ​ത്തി​ക വി​ക​സ​ന പ​രി​പാ​ടി (ഐ​പി​ഇ​എ​ഫ്) സം​ബ​ന്ധി​ച്ച് ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​യി സം​സാ​രി​ക്കും.

ഇ​ന്തോ-​പ​സി​ഫി​ക് മേ​ഖ​ല​യി​ൽ ചൈ​ന സൃ​ഷ്ടി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന​താ​ണ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട. രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ന​യ​ത​ന്ത്ര ബ​ന്ധം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഇ​ടം​പി​ടി​ക്കും.