കൊ​ച്ചി: ലൈം​ഗീ​കാ​രോ​പ​ണം നേ​രി​ടു​ന്ന ന​ട​ൻ ജ​യ​സൂ​ര്യ കൊ​ച്ചി​യി​ൽ മ​ട​ങ്ങി​യെ​ത്തി. കേ​സ് കോ​ട​തി​യി​ൽ ആ​യ​തി​നാ​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

എ​ല്ലാം വ​ഴി​യേ മ​ന​സി​ലാ​കും. അ​ഭി​ഭാ​ഷ​ക​നു​മാ​യി സം​സാ​രി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ വി​ശ​ദ​മാ​യി കാ​ണു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടിന് പിന്നാലെ ന​ട​ൻ ജ​യ​സൂ​ര്യ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ന​ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.