ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ൽ 2025 സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി മു​ൻ ഡ​ൽ​ഹി ക‍്യാ​പി​റ്റ​ൽ​സ് കോ​ച്ചും ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​വു​മാ​യ റി​ക്കി പോ​ണ്ടിം​ഗി​നെ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു.

ഡ​ൽ​ഹി ക‍്യാ​പി​റ്റ​ൽ​സ് മു​ഖ‍്യ പ​രി​ശീ​ല​ക സ്ഥാ​ന​മൊ​ഴി​ഞ്ഞ് ര​ണ്ടു​മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ മു​ഖ‍്യ പ​രീ​ശി​ല​ക​നാ​യി പോ​ണ്ടിം​ഗ് തി​രി​ച്ചു​വ​രു​ന്ന​ത്. പ​ഞ്ചാ​ബ് കിം​ഗ്‌​സു​മാ​യി 2028 വ​രെ നാ​ല് വ​ർ​ഷ​ത്തെ ക​രാ​റി​ൽ പോ​ണ്ടിം​ഗ് ഒ​പ്പു​വ​ച്ചു.

പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന്‍റെ ആ​റാ​മ​ത്തെ മു​ഖ്യ പ​രി​ശീ​ല​ക​നാ​ണ് പോ​ണ്ടിം​ഗ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​യി​രു​ന്നു പ​ഞ്ചാ​ബ്.

2014-ൽ ​റ​ണ്ണ​ർ​അ​പ്പ് ഫി​നി​ഷ് ചെ​യ്ത​തി​ന് ശേ​ഷം ടീ​മി​ന് ഐ​പി​എ​ൽ പ്ലേ​ഓ​ഫി​ൽ സ്ഥാ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല. 2025 സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന മെ​ഗാ ലേ​ല​ത്തി​ൽ മി​ക​ച്ച താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രി​ക്കും പോ​ണ്ടി​ങ്ങി​ന് മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി.