ചാ​ത്ത​ന്നൂ​ർ: സി​നി​മ ഷൂ​ട്ടിം​ഗി​നാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥ​ല​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ല്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത​തും പൊ​തു​ജ​ന​സ​മ്പ​ർ​ക്കം ഇ​ല്ലാ​ത്ത​തു​മാ​യ സ്ഥ​ല​ങ്ങ​ൾ സി​നി​മ ഷൂ​ട്ടിം​ഗ് സെ​റ്റ് നി​ർ​മി​ക്കാ​ൻ ദി​വ​സ​വാ​ട​കാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​രു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ ടി​ക്ക​റ്റി​ത​ര​വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സി​നി​മാ സെ​റ്റു​ക​ൾ​ക്ക് സ്ഥ​ല​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​കും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ​ഞ്ച​ക്ക​ൽ, പാ​റ​ശാ​ല, റീ​ജ​ണ​ൽ വ​ർ​ക്ക്ഷോ​പ്പ് മാ​വേ​ലി​ക്ക​ര, മൂ​ന്നാ​ർ, തേ​വ​ര, വ​ട​ക്കാ​ഞ്ചേ​രി, കൊ​ടു​ങ്ങ​ല്ലൂ​ർ, പൊ​ന്നാ​നി, റീ​ജ​ണ​ൽ വ​ർ​ക്ക്ഷോ​പ്പ് എ​ട​പ്പാ​ൾ, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷൂ​ട്ടിം​ഗ് ആ​വ​ശ്യ​ത്തി​നാ​യി സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ത്യ​സേ​വ​ന​ങ്ങ​ൾ​ക്കോ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ലോ യാ​തൊ​രു ത​ര​ത്തി​ലു​ള്ള ത​ട​സ​വും ഉ​ണ്ടാ​കാ​തെ​യാ​കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​നി​മാ ക​മ്പ​നി​ക​ൾ​ക്കും മ​റ്റ് ഷൂ​ട്ടിം​ഗ് ആ​വ​ശ്യ​ക്കാ​ർ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ദി​വ​സ വാ​ട​ക നി​ര​ക്ക് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഉ​ട​ൻ​നി​ര​ക്ക് നി​ശ്ച​യി​ക്കും.