ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി അ​തി​ഷി മ​ർ​ലേ​ന ഉ​ട​ൻ സ​ത്യ​പ്ര​തി​ജ്ഞ ​ചെ​യ്യും. അ​തി​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഈ ​ആ​ഴ്ച ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ലെ മ​ന്ത്രി​മാ​രെ ത​ന്നെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് വ​കു​പ്പു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നാ​ണ് നീ​ക്കം. പു​തി​യ മ​ന്ത്രി​മാ​രെ​യും മ​ന്ത്രിസ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും.

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​തൃ​യോ​ഗം ഉ​ട​ൻ ചേ​രുമെ​ന്ന് സൂ​ച​ന​യു​ണ്ട്. യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും. കഴിഞ്ഞ ദിവസമാണ് അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രി പദവിയിൽ നിന്നും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.