തൃ​ത്താ​ല: പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ൽ വീ​ടി​നു മു​ന്നി​ൽ നി൪​ത്തി​യി​ട്ട കാ​റി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. തൃ​ത്താ​ല പോ​ലീ​സാ​ണ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തൃ​ത്താ​ല ആ​ന​ക്ക​ര സ്വ​ദേ​ശി ഗി​രീ​ഷി​ന്‍റെ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്.

അ​ധ്യാ​പ​ക​നാ​യ ഗി​രീ​ഷ് വീ​ട്ടി​ലേ​ക്ക് കാ​റെ​ത്താ​ത്ത​തി​നാ​ൽ ബ​ന്ധു​വാ​യ ക​ണ്ണം​കു​ഴി​യി​ൽ ദി​നേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കാ൪ ​നി൪​ത്തി​യി​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കാ​റി​ന് തീ​യി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ൪ ​നി൪​ത്തി​യി​ട്ട വീ​ടി​ന് മു​ന്നി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ ജി​തേ​ഷും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കു​ത൪​ക്ക​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി​യ ജി​തേ​ഷ് റോ​ഡ​രി​കി​ൽ നി൪​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ത​ള്ളി​യി​ട്ടു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് കാ​റി​ന് തീ​യി​ട്ട​തെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.