ല​ണ്ട​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്ത​രാ​യ യു​വ​ന്‍റ​സി​നും ഇം​ഗ്ലീ​ഷ് ടീ​മാ​യ ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്കും ജ​യം. യു​വ​ന്‍റ​സ് ഡ​ച്ച് ക്ല​ബാ​യ പി​എ​സ്‌​വി ഐ​ന്തോ​വ​നെ​യും ആ​സ്റ്റ​ണ്‍​വി​ല്ല സ്വി​സ് ടീ​മാ​യ യം​ഗ് ബോ​യ്‌​സി​നെ​യു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​റ്റ​ലി​യി​ലെ തു​റി​നി​ലു​ള്ള അ​ല​യ​ന്‍​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​നാ​ണ് യു​വ​ന്‍റ​സ് പി​എ​സ്‌​വി​യെ തോ​ല്‍​പ്പി​ച്ച​ത്. കെ​ന​ന്‍ യി​ല്‍​ഡി​സ്, വെ​സ്റ്റ​ണ്‍ മ​ക്കെ​ന്നി, നി​ക്കോ​ലാ​സ് ഗോ​ണ്‍​സാ​ല​സ് എ​ന്നി​വ​രാ​ണ് യു​വ​ന്‍റ​സി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഇ​സ്മാ​യി​ല്‍ സ​ലി​ബാ​റി​യാ​ണ് പി​എ​സ്‌​വി​ക്കാ​യി ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല യം​ഗ് ബോ​യ്‌​സി​നെ തോ​ല്‍​പ്പി​ച്ച​ത്. യോ​റി ടി​ലെ​മാ​ന്‍​സ്, ജേ​ക്ക​ബ് റാം​സെ, അ​മാ​ന്തോ ഒ​നാ​ന എ​ന്നി​വ​രാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.