ദു​ബാ​യ്: പു​രു​ഷ -വ​നി​താ ലോ​ക​ക​പ്പു​ക​ളി​ൽ ഇ​നി​മു​ത​ൽ സ​മ്മാ​ന​ത്തു​ക തു​ല്യ​മാ​യി​രി​ക്കു​മെ​ന്ന ച​രി​ത്ര തീ​രു​മാ​ന​വു​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ.​അ​ടു​ത്ത വ​നി​താ ടി20 ​ലോ​ക​ക​പ്പ് മു​ത​ല്‍ ന​ട​പ്പാ​ക്കും.

വി​ജ​യി​ക്കു​ന്ന ടീ​മി​ന് 19.6 കോ​ടി രൂ​പ ന​ല്‍​കും. 2023 ലോ​ക​ക​പ്പി​ല്‍ 8.37 കോ​ടി രൂ​പ ആ​യി​രു​ന്നു സ​മ്മാ​ന​ത്തു​ക. ഇ​തോ​ടെ തു​ല്യ സ​മ്മാ​ന​ത്തു​ക ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ആ​ദ്യ കാ​യി​ക​യി​ന​മാ​യി ക്രി​ക്ക​റ്റ് മാ​റും.

ദീ​ര്‍​ഘ നാ​ളാ​യി പ​ല കോ​ണു​ക​ളി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്ന ആ​വ​ശ്യ​മാ​ണ് ഐ​സി​സി ഇ​പ്പോ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ബി​സി​സി​ഐ പു​രു​ഷ - വ​നി​താ ടീ​മു​ക​ള്‍​ക്ക് തു​ല്യ​വേ​ത​നം ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ മൂ​ന്നു മു​ത​ല്‍ യു​എ​ഇ​യി​ലാ​ണ് വ​നി​താ ടി 20 ​ലോ​ക​ക​പ്പ്. ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ത്താ​നി​രു​ന്ന വ​നി​താ ടി20 ​ലോ​ക​ക​പ്പ് സു​ര​ക്ഷാ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലാ​ണ് യു​എ​ഇ​യി​ലേ​ക്ക് മാ​റ്റി​യ​ത്.