ഹു​ലെ​ൻ​ബെ​ർ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ഫൈ​ന​ലി​ൽ ചൈ​ന​യെ ത​ക​ർ​ത്ത് ഇ​ന്ത്യ കി​രീ​ടം നി​ല​നി​ർ​ത്തി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

51-ാം മി​നി​റ്റി​ൽ ജു​ഗ്‍​രാ​ജ് സിം​ഗാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. ചൈ​ന ഉ​യ​ർ​ത്തി​യ ക​ടു​ത്ത പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് നാ​ലാം ക്വാ​ർ​ട്ട​റി​ലാ​ണ് ഇ​ന്ത്യ മു​ന്നി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത ചൈ​നീ​സ് താ​ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല.

അ​ഞ്ചാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. മൂ​ന്ന് കി​രീ​ട​ങ്ങ​ളു​ള്ള പാ​കി​സ്താ​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​കി​സ്താ​ൻ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.